11 May, 2023 10:14:30 AM


മൂന്നാറില്‍ പ്രണയം നടിച്ച് വിദ്യാര്‍ഥിനിയേ പീഡിപ്പിച്ച ഒഡീഷ സ്വദേശി അറസ്റ്റില്‍



ഇടുക്കി: മൂന്നാറില്‍ പ്രണയം നടിച്ച് വിദ്യാര്‍ഥിനിയേ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതി പിടിയില്‍. 

ഒഡീഷ സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. 2018 ലാണ് ഒഡീഷ സ്വദേശി രാജകുമാര്‍ നായിക് ഇടുക്കി മാങ്കുളത്ത് ജോലിക്ക് എത്തുന്നത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തിനടുത്തുള്ള വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായി.

ഈ പെണ്‍കുട്ടിയെ തന്ത്രപരമായി പ്രതി ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് ബലപ്രയോഗത്തിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ രാജകുമാര്‍ പെണ്കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ഇതോടെ പ്രതി ഒഡീഷയിലേക്ക് കടന്നു. പിന്നെയും ഫോണിലൂടെ പെണ്‍കുട്ടിയേ പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഒഡീഷയില്‍ എത്തിയാണ് രാജകുമാറിനെ മൂന്നാര്‍ പോലീസ് പിടികൂടിയത്.

മൂന്നാറില്‍ നിന്നും എട്ട് ദിവസം 4600 റോളം കിലോ മീറ്റര്‍ കാറില്‍ സഞ്ചരിച്ച് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാര്‍ നായികിനെ മൂന്നാര്‍ പോലീസ് സാഹസീകമായി കൂട്ടികൊണ്ടുവന്നത്. 

ജില്ലാ പോലീസ് മേധവിയിടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി യുടെ നേത്രത്വത്തില്‍ സിഐ മനീഷ് കെ പൗലോസിനായിരുന്നു അന്വേഷണ ചുമതല. പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K