05 May, 2023 02:40:45 PM


ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ പീഡിപ്പിച്ചു



പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു. ഈ മാസം 21 നായിരുന്നു സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ്  വിവരം ചോദിച്ചറിഞ്ഞത്.

കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചെന്നും ആരോപണമുണ്ട്. പഞ്ചായത്തിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K