04 May, 2023 01:35:28 PM


ഹരിപ്പാട് സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിച്ച് വീട്ടമ്മ മരിച്ചു



ഹരിപ്പാട്: സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം  കുളത്തിന്‍റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. 

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.  മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭർത്താവ് ഷേണുവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യവേ പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്‍റെ  പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. ലത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K