03 May, 2023 10:05:47 PM
മലയാലപ്പുഴയില്‍ വീണ്ടും മന്ത്രവാദം: 3 പേരെ പൂട്ടിയിട്ടു; നാട്ടുകാര്‍ മോചിപ്പിച്ചു
പത്തനംതിട്ട: മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദമെന്ന് ആരോപണം. മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ട മൂന്നുപേരേ നാട്ടുകാർ മോചിപ്പിച്ചു. നേരത്തെ പിടിയിലായ വാസന്തി അമ്മ മഠത്തിനെതിരിയാണ് ആരോപണം. പൂജകളുടെ പണം നല്‍കിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി .
മൂന്ന് പേരില്‍ ഒരാള്‍ 7 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. ചില സാമ്പത്തിക തര്‍ക്കങ്ങള്‍ ആണ് പൂട്ടിയിടാന്‍ കാരണം. ഇലന്തൂര്‍ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാസന്തി അമ്മ മഠം നടത്തുന്ന ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകള്‍ തുടങ്ങിയത്.