03 May, 2023 08:21:30 PM
ചേർത്തലയിൽ പ്ലസ് വൺ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: ചേർത്തലയിൽ പ്ലസ് വൺ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. ലക്ഷ്മി ഭവനിൽ നന്ദകുമാർ – സോമലത ദമ്പതികളുടെ മകൾ പൂജ (16) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോലം ചികിത്സയിലായിരുന്നു. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പൂജ. സഹോദരി: പൂജിത.