03 May, 2023 11:33:55 AM


കായംകുളം രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു



കായംകുളം: രാമപുരം എൽ പി സ്കൂളിന് മുൻപില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം.  അപകടത്തില്‍ ഒരാള്‍ മരിച്ചു. രാമപുരം സ്വദേശി കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരൻ (30) ആണ് മരിച്ചത്.

വിഷ്ണു സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ രാത്രി ഐപിഎൽ മത്സരം കാണാൻ പോയതായിരുന്നു. പുലർച്ചെ 5.30ന് വീട്ടിലേക്ക് വരും വഴി ദേശീയപാതയിൽ പടിഞ്ഞാറ് നിന്ന് രാമപുരം കായംകുളം റോഡിലേക്ക് ക്രോസ് ചെയ്യുമ്പോഴാണ് ബൈക്കിൽ കാറിടിച്ചത്.

അപകടം നടന്ന ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K