29 April, 2023 02:13:12 PM
പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു
ആലപ്പുഴ: പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു. മണ്ണഞ്ചേരിയിലെ പമ്പിലാണ് സംഭവം. തീപിടിക്കുന്നത് കണ്ട ഉടനെ യാത്രക്കാരൻ ബൈക്ക് നീക്കിവെച്ചു. ഉടൻ തന്നെ ജീവനക്കാരൻ ഫയർ സേഫ്റ്റി സിലിണ്ടർ ഉപയോഗിച്ച് ബൈക്കിലെ തീയണയ്ക്കുകയായിരുന്നു. പമ്പ് ജീവനക്കാരന്‍റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.