25 April, 2023 07:37:27 PM
വ്യാജ അഭിഭാഷക സെസി സേവ്യർ റിമാൻഡിൽ; ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
ആലപ്പുഴ: നിയമബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയ വ്യാജ അഭിഭാഷക കോടതിയിൽ കീഴടങ്ങി. രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ മെയ് എട്ട് വരെ കോടതി റിമാൻഡ് ചെയ്തു. സെസിയുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.