24 April, 2023 09:04:59 PM
ബന്ധുവിനെ തോക്ക് ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
![](https://www.kairalynews.com/uploads/page_content_images/kairaly_news_16823505860.jpeg)
പത്തനംതിട്ട : ബന്ധുവിനെ തോക്ക് ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കപ്പാറ മണ്ണിൽ പടി മണ്ണിൽ പുത്തൻവീട്ടിൽ റോബിൻ കോശി(42) യാണ് പെരുമ്പെട്ടി പോലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി 10 മണിക്ക് ബന്ധുവായ കോശി തോമസിനെ കാറിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി അസഭ്യം പറയുകയും നാടൻ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വെടിവെക്കുകയുമായിരുന്നു.
വെടിയുടെ ഒച്ച കേട്ട നാട്ടുകാർ ഓടിക്കൂടി പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടനടി പോലീസ് സ്ഥലത്തെത്തി. പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സോണിമോൻ ജോസഫ്,വിജയൻ,രാം പ്രകാശ് എന്നിവർ സെർച്ച് ലൈറ്റുകളുടെ സഹായത്താൽ സമീപസ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി തോക്ക് കണ്ടെടുക്കുകയും ചെയ്തു.ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ആണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. തുടർന്ന്, പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും 6 തിരകൾ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.