23 April, 2023 01:11:43 PM


കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു



പത്തനംതിട്ട: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്‍റുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കർ, കെ സുരേന്ദ്രൻ എന്നിവർക്കൊപ്പമെത്തിയായിരുന്നു പ്രഖ്യാപനം.

20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചായിരുന്നു രാജി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K