19 April, 2023 10:26:46 AM


യുവ ദമ്പതികളെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട: നാരങ്ങാനത്ത് ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാടുമേച്ചിൽ പുത്തൻപുരയിൽ രാജ ദുരൈയുടെ മകൻ ബിജു (39) ഭാര്യ സുമ (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

ബിജു നാലു വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് സൂചന. വിഷ്ണു, വൈഷ്ണവി എന്നിങ്ങനെ രണ്ട് മക്കളും ഇവർക്കുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K