14 April, 2023 10:34:07 AM


കായലിൽ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി



ആലപ്പുഴ: ഹരിപ്പാട് ചൂളതെരുവിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളിൽ കാണാതായ ആളുടെ മൃതദേഹവും കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതംകൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.  



ഹരിപ്പാട് ചൂളതെരുവിൽ എൻ ടി പി സി ക്ക് സമീപം കായംകുളം കായലിൽ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികളിൽ രണ്ടുപേരുടെ മൃതദേഹം ഇന്നലെ രാത്രിയോടെ ലഭിച്ചിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മി നാരായണിൽ അശ്വനി മോഹനൻ ബിജി ദമ്പതികളുടെ മകൻ വിഷ്ണു നാരായണൻ (14)  എന്നിവരുടെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്.



കുട്ടികൾ ഇന്നലെ ഏറെ വൈകിയും വീട്ടിലെത്താഞ്ഞതിനാൽ സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് മൂന്ന് പേരുടെയും ഫോണുകളും രണ്ടുപേരുടെ ചെരിപ്പുകളും കാണുന്നത്. ഇതോടെ കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിന് ഒടുവിൽ വിഷ്ണു, ദേവപ്രദീപ് എന്നിവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ഗൗതംകൃഷ്ണക്കായുള്ള തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം ലഭിച്ചിരുന്നില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K