07 April, 2023 04:21:54 PM


അടൂർ ക്ഷേത്രത്തിന് അടുത്തുള്ള കുളത്തിൽ വീണു വൃദ്ധൻ മരിച്ചു



അടൂർ: മഞ്ഞാളിൽ മഹർഷി മംഗലം ക്ഷേത്രത്തിന് അടുത്തുള്ള കുളത്തിൽ വീണു വൃദ്ധൻ മരിച്ചു. തുവയൂർ തെക്ക് കരിങ്ങാട്ട് മേലേതിൽ തങ്കപ്പൻ (68) ആണ് വെള്ളത്തിൽ വീണു മരിച്ചത്. ഇന്ന് രാവിലെ എട്ടേകാലോടെയാണ്  സംഭവം.


കരയിൽ തങ്കപ്പൻ്റെ മൊബൈലും വസ്ത്രങ്ങളും ഇരിക്കുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിനേ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതത്വത്തിലുള്ള അടൂർ ഫയർ ഫോഴ്സ് സംഘം എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ്, സുരേഷ് കുമാർ നാട്ടുകാരനായ അജയകുമാർ എന്നിവർ ചേർന്ന്  കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K