07 April, 2023 11:32:06 AM


ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു



ആലപ്പുഴ: ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രിയിലാണ് സംഭവം. കുടുംബശ്രീ നടത്തുന്ന ക്യാന്‍റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.

പ്രസവം കഴിഞ്ഞ വനിതകൾക്ക് ലഭിക്കുന്ന കഞ്ഞി ഇരുപതോളം പേർ വാങ്ങി. ഇതിൽ 18 പേർ കഞ്ഞി കുടിച്ചു. ഒരാൾ കുടിക്കാൻ എടുത്തപ്പോഴാണ് കഞ്ഞിയില്‍ പുഴു ചത്തു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ക്യാന്‍റീനില്‍ പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K