04 April, 2023 03:55:12 PM


നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 


ഭർത്താവുമായി ഏറെനാളായി പിണങ്ങി താമസിക്കുകയാണ് യുവതി. ആറന്‍മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. അമിത രക്തസ്രാവവുമായി ചികിത്സ തേടിയെത്തിയെ യുവതിയെ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിന് ജീവനുണ്ടെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ  ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അമിത രക്തസ്രാവവുമായി ചികിത്സയ്ക്കെത്തിയ യുവതി കുഞ്ഞിനെ വീട്ടിൽവെച്ച് പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചതിനാൽ വീട്ടിൽ ഉപേക്ഷിച്ചെന്നും യുവതി പറഞ്ഞു. ഉടനെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.


തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ബക്കറ്റിൽ കണ്ടെത്തുന്നത്. തുടർ‌ന്ന് പൊലീസ് കൊണ്ടുപോകുന്ന വഴിക്കാണ് കുഞ്ഞിന് അനക്കമുണ്ടെന്ന് മനസിലാക്കുന്നത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K