01 April, 2023 04:53:31 PM


കഞ്ചാവ്പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽചാടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി



പത്തനംതിട്ട: കയ്യിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസി (54)യാണ് ഡാൻസാഫ് സംഘത്തിന്‍റയും, തിരുവല്ല പൊലീസിന്‍റയും സംയുക്ത തെരച്ചിലിൽ കൊട്ടാലി പാലത്തിനടുത്തുനിന്നും പിടിയിലായത്.


ഇന്നലെയാണ് പൊലീസ് പിന്തുടരുന്നതറിഞ്ഞ പ്രതി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ട് രക്ഷപ്പെട്ടത്. കവറിൽ നിന്നും 90 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. 


പൊലീസിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മോൻസി തോട്ടിൽ ചാടിയത്. തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ നിത്യാ സത്യൻ, എ എസ് ഐ ബിജു എന്നിവരും, ഡാൻസാഫ് സംഘത്തിൽ എ എസ് ഐ അജികുമാറും സി പി ഓ സുജിത്തുമാണ് ഉണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K