28 March, 2023 02:11:49 PM


ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു



പത്തനംത്തിട്ട: ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ പരിക്ക് ഗുരുതരം.


ഇലവുങ്കൽ-എരുമേലി റോഡിലാണ് അപകടം നടന്നത്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഏഴ് കുട്ടികളടക്കം അറുപതോളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.


ബസിന്‍റെ ഒരു ഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K