21 March, 2023 10:26:19 AM
ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെയും സംയുക്ത പരിശോധനയിലാണ് വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ കണ്ടെത്തിയത്.
കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്.