11 March, 2023 03:11:01 PM


പത്തനംതിട്ട കിഴവള്ളൂരിൽ വാഹനാപകടം



പത്തനംതിട്ട: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.  കാറും ബസ്സും അമിത വേഗത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. 


കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്‌ആര്‍ടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്‌ആര്‍ടിസി ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K