02 August, 2016 04:20:32 PM


പാനൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു


കണ്ണൂര്‍:  പാനൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. പയ്യന്‍റവിട ഹംസ (70) യാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ നാല് ഓട്ടോ റിക്ഷകളും രണ്ട് കടകളും പൂര്‍ണമായി തകര്‍ന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K