21 February, 2023 08:54:44 PM


ഹരിപ്പാട് ഇന്നലെ നടന്നത് അപകടമെന്ന് എസ് എഫ് ഐ നേതാവ് പി. ചിന്നു



ആലപ്പുഴ: ഹരിപ്പാട് ഇന്നലെ നടന്നത് അപകടമെന്ന് പ്രാദേശിക എസ് എഫ് ഐ നേതാവ് പി. ചിന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചിന്നു ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്ഥാനത്തെ ബോധപൂർവ്വം താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ഫേസ് ബുക്ക് പോസ്റ്റിൽ ചിന്നു ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവ്, ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഡി വൈ എഫ് ഐ നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ചിന്നുവിന്‍റെ കുറിപ്പ് ചുവടെ.




പ്രിയ്യപ്പെട്ടവരേ..
കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണ്.
അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ SFI യേയും DYFI യേയും CPI(M) നേയും ബോധപുർവ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്.
ഇത്തരത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല.
എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാൻ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്..


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K