10 January, 2023 08:39:03 PM
ശബരിമല തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്
ഇടുക്കി: പെരുവന്താനം കടുവാപാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം- കുട്ടിക്കാനം പാതയില്‍ ഗതാഗത തടസം രൂപപ്പെട്ടിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.