09 January, 2023 03:07:46 PM


വിവാഹമോചനത്തിന് കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; മുൻ ഭർത്താവ് പിടിയിൽ



പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് കോടതി പരിസരത്ത് വച്ച് വെട്ടേറ്റു. പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം.സംഭവത്തിന് പിന്നാലെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K