07 January, 2023 04:39:20 PM
സഹായം ചോദിച്ചെത്തി കന്യാസ്ത്രീ മഠത്തില്‍ നിന്നും 47000 രൂപ മോഷ്ടിച്ച ആൾ പിടിയില്‍
ഇടുക്കി: സഹായം ചോദിച്ചെത്തി, കന്യാസ്ത്രി മഠത്തില്‍ നിന്നും മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. നെടുങ്കണ്ടം ചെമ്മണ്ണാറിലെ എസ് എച്ച് കോണ്‍വന്റിലാണ് സംഭവം. പണം മോഷ്ടിച്ച സംഭവത്തിൽ ഇടുക്കി പാറത്തോട് സ്വദേശിയായ വെട്ടിക്കുന്നേല്‍ ജോണ്‍സണ്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചാം തിയതി ഉച്ചയോടെയാണ് ജോണ്‍സണ്‍ മഠത്തില്‍ എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാൾ എത്തിയത്. തുടര്‍ന്ന് കോണ്‍വന്റില്‍ സൂക്ഷിച്ചിരുന്ന 47000 രൂപ തന്ത്രപൂർവ്വം അപഹരിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. മേഖലയിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്, ഉടുമ്പന്‍ചോല പോലിസ് ജോണ്‍സണെ പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.