07 January, 2023 12:28:51 PM


ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; തിരുമലയ്ക്ക് ചുറ്റും പക്ഷികളെ ഇന്ന് കൊല്ലും



ആലപ്പുഴ: നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാർഡ് രത്‌നാലയത്തിൽ എ.ആർ. ശിവദാസന്‍റെ 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലും. ഇതിനായി മൃഗ സംരക്ഷണ വകുപ്പിന്‍റെ രണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K