02 January, 2023 08:39:26 PM
പാലക്കാട് തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ പീഡിയാട്രിക് ഒപി ആരംഭിച്ചു
പാലക്കാട്: തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം ഒപി ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ പുതിയ ഒപി വിഭാഗം ആരംഭിച്ചത്. ആരോഗ്യരംഗത്ത് പ്രദേശവാസികളുടെ വിശ്വാസകേന്ദ്രമായി മാറുകയാണ് ഇസാഫ് ആശുപത്രിയുടെ ലക്ഷ്യമെന്ന് മെറീന പോൾ പറഞ്ഞു.
പീഡിയാട്രീഷ്യനായ ഡോ. യഹിയയുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ഫാദർ ബിനു പി. അബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. റൈസൺ പി ചാക്കോ, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സിഇഒ ബിജു ജോർജജ്, ഓർത്തോപീഡിക് സർജൻ ഡോ. രാകേഷ്, ഡോ. ഷൗബിൻ, ഡോ. ദീപ, ഡോ. ഫാത്തിമ, പിആർഒ സാബു, ലഹന്തി ഹോംസ് ഡയറക്ടർ സ്റ്റീവ് ജോർജ്, അസ്സോസിയേറ്റ് മാനേജർ റിയോ റൈസൺ എന്നിവർ പങ്കെടുത്തു.