01 January, 2023 10:46:23 AM
ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു
ആലപ്പുഴ: പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്, അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ന് ആലപ്പുഴ തലവടിക്ക് സമീപമായിരുന്നു അപകടം. ജീപ്പിൽ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ് ഇടിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന യുവാക്കളുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഉടന്‍ മാറ്റും.