25 December, 2022 07:42:26 AM
ആംബുലന്‍സിനുള്ളില്‍ യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
മൂന്നാര്‍: ഇടുക്കിയിലെ തടിയമ്പാടിന് സമീപം ആംബുലന്‍സിനുള്ളില്‍ യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ചെറുതോണി സ്വദേശി കഥളിക്കുന്നേല്‍ ലിസണ്‍ (കുട്ടപ്പന്) ആണ് പിടിയിലായത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ലിസനെ റിമാന്‍ഡ് ചെയ്തു. ചെറുതോണിയിലുള്ള സ്വകാര്യ ലാബിലെ ആംബുലന്‍സ് ഡ്രൈവറാണ് അറസ്റ്റിലായ ലിസൺ.
ഇതേ ലാബിലെ ജീവനക്കാരായ രണ്ടു യുവതികളെയാണ് ലിസൺ കടന്നു പിടിച്ചത്. ലാബിലെ ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം ഇരുവരെയും ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ ലാബുടമ ലിസണെ നിയോഗിച്ചു. മദ്യപിച്ചിരുന്ന ഇയാള്‍ തടിയമ്പാടിന് സമീപത്ത് വച്ച് യുവതികളെ വാഹനം ഒടിക്കുന്നതിനിടയില്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രശ്നമാകുമെന്ന് മനസിലായ ലിസ