12 December, 2022 12:12:33 PM


സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികനായ എംബിബിഎസ് വിദ്യാർഥി മരിച്ചു


തളിപ്പറമ്പ്: കണ്ണൂരിൽ വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് ഏഴാംമൈലിലാണ് സംഭവം. എംബിബിഎസ് നാലാംവർഷ വിദ്യാർഥി മിഫ്സലു റഹ്മാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെ സ്വിഫ്റ്റ് ബസ് മിഫ്സലു സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K