11 December, 2022 01:03:49 PM


എഎസ്ഐയെ ആലപ്പുഴ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിരംചിറ സ്വദേശി ഫെബി ഗോൺസാൽവസിനെയാണ് കടലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇഎസ്ഐ ജംഗ്ഷൻ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടത്.

ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം. അപകടമരണമാണോ ആത്മഹത്യയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K