11 December, 2022 12:46:12 PM
ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കോട്ടയം സ്വദേശികൾ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം കണ്ണൂരിൽ പിടിയിൽ. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനിൽ സുരേന്ദ്രൻ എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. കേരളത്തിലാകെ മുപ്പത്തിരണ്ട് കവർച്ച കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.