07 December, 2022 11:43:03 PM


'ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി'; മറുപടി പറഞ്ഞ് പൊറുതി മുട്ടി ന​ഗരസഭാ ഉദ്യോഗസ്ഥർ



ആലപ്പുഴ: നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ​ പട്ടി ഇറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചാരണം. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന​ 'ദി അശോക ഹോട്ടൽ' എന്ന​ ഹോട്ടലിനെതിരെയായിരുന്നു വാട്സ്​ ആപ്​ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതം പ്രചാരണം നടന്നത്.

ഹോട്ടലിന്‍റെയും മാസംത്തിന്‍റെയും ചിത്രങ്ങളടക്കം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി. സംഭവം വ്യാജ വാർത്തയാണെന്ന് വിളിക്കുന്നവരോട് അധികൃതർ വ്യക്തമാക്കി. കൂടാതെ ആലപ്പുഴയില്‍​ 'ദി അശോക ഹോട്ടൽ' എന്ന​പേരിൽ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K