24 November, 2022 03:13:23 AM


ല​ഹ​രി വി​ൽ​പ്പ​ന ചോ​ദ്യം ചെ​യ്തു; ക​ണ്ണൂരി​ല്‍ സി​പി​എം അം​ഗ​വും ബ​ന്ധു​വും കു​ത്തേ​റ്റ് മ​രി​ച്ചു


ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സി​പി​എം അം​ഗ​വും ബ​ന്ധു​വും കു​ത്തേ​റ്റ് മ​രി​ച്ചു. ത​ല​ശേ​രി നി​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഖാ​ലി​ദ് (52), ഷ​മീ​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഷ​മീ​റി​ന്‍റെ സു​ഹൃ​ത്ത് നെ​ട്ടൂ​ർ സാ​റാ​സി​ൽ ഷാ​നി​ബി​നും സം​ഘ​ർ​ഷ​ത്തി​നി​ടെ കു​ത്തേ​റ്റു.

ല​ഹ​രി വി​ൽ​പ്പ​ന ചോ​ദ്യം ചെ​യ്ത​തും ചി​ല സാ​മ്പ​ത്തി​ക ത​ർ​ക്ക​വു​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ല​ഹ​രി വി​ൽ​പ്പ​ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ജാ​ക്സ​ണും പാ​റാ​യി ബാ​ബു​വും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ത്തി​യ​തെ​ന്ന് ഷ​മീ​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K