21 November, 2022 02:15:10 PM


കെഎസ്ആർടിസി ബസ് തട്ടി സ്കൂട്ടർ യാത്രികയായ സ്കൂൾ അധ്യാപിക മരിച്ചു



കായംകുളം: തട്ടാരമ്പലം റോഡിൽ  തട്ടാവഴി  ജംഗ്ഷനിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂൾ അധ്യാപിക മരിച്ചു.സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഭരണിക്കാവ് തെക്കേക്കര പാലമൂട്ടിൽ സുമം ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.

കായംകുളത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സുമത്തിനെ ഇതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് മറികടക്കുന്നതിനിടയിൽ ബസ്സിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസ്സിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സുമം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. സംഭവസ്ഥലത്ത് തന്നെ സുമം മരണപ്പെട്ടിരുന്നു.

കായംകുളത്തെ എസ് എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയാണ് സുമം. അപകടം നടന്നതോടെ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്നും ഇറങ്ങിയോടി. സുമത്തിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K