10 November, 2022 03:36:56 PM


കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; രണ്ട് തടവുകാർക്ക് പരിക്കേറ്റു



കണ്ണൂർ: സെൻട്രൽ ജയിലിൽ സംഘർഷം. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് പരിക്കേറ്റത്. ബി ജെ പി പ്രവർത്തകരും ഗുണ്ടാ ആക്ടിൽ ജയിലിൽ കഴിയുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ബി ജെ പി പ്രവർത്തകനായ ബാർബറെ ആക്രമിച്ചതാണ് സംഘർഷത്തിന്റെ തുടക്കമെന്ന് പറയുന്നു. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K