08 November, 2022 05:57:16 PM
ആലപ്പുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾകളുടെ നേരെയാണ് കാർ ഇടിച്ച് കയറിയത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.