27 October, 2022 10:59:01 AM
മകളും പങ്കാളിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു: രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി അമ്മ
ആലപ്പുഴ: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി അമ്മ. മകളും പങ്കാളിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നല്‍കിയത്.
രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ ഫ്ലാറ്റില്‍ താമസിക്കുമ്ബോഴായിരുന്നു പീഡനം. ഇതേ തുടര്‍ന്ന് പ്യാരി ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയെന്നും എന്നാല്‍ അവിടെയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പ്യാരി പരാതിയില്‍ പറയുന്നു. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.
ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താന്‍ ഒപ്പം താമസിക്കുന്ന വീട്ടുകാരെ ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമയെ വിളിച്ചുവരുത്തി പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.