25 October, 2022 12:00:22 PM
അമ്പലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കൊല്ലം സ്വദേശി കാര്‍ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവറായ കൊല്ലം അഞ്ചൽ അയിരനല്ലൂർ വേരൂർ പ്രിൻസാണ് മരിച്ചത്. ദേശീയപാതയിൽ നീർക്കുന്നം ഇജാബ മസ്ജിദിന് സമീപം പുലർച്ചെയായിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയ പാഴ്സൽ ലോറിയും എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് പ്രിൻസിനെ പുറത്തെടുത്തത്. കാർ പൂർണമായും തകർന്നു.