23 October, 2022 09:56:33 AM


പാലക്കാട്‌ കൊ​ടു​വായൂ​രി​ൽ തെ​രു​വു​നാ​യ വ​യോ​ധി​ക​ന്‍റെ മു​ഖം ക​ടി​ച്ചു​പ​റി​ച്ചു



പാ​ല​ക്കാ​ട്: കൊ​ടു​വാ​യൂ​ർ കാ​ക്കി​യൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. വ​യോ​ധി​ക​നെ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു. കാ​ക്കി​യൂ​ർ സ്വ​ദേ​ശി വ​യ്യാ​പു​രി​ക്ക് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​യ മു​ഖ​ത്തെ മാം​സം ക​ടി​ച്ചു​പ​റി​ച്ചു. തു​ന്ന​ലി​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ​യ്യാ​പു​രി രാ​വി​ലെ ചാ​യ കു​ടി​ക്കാ​ൻ​പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യി​ൽ നാ​യ​യെ ക​ണ്ട വ​യ്യാ​പു​രി വ​ടി​യെ​ടു​ത്ത​തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ ചാ​ടി മു​ഖ​ത്ത് ക​ടി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K