23 October, 2022 07:25:33 AM


മാന്നാറിൽ ബൈക്ക് അപകടം: രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

 
മാവേലിക്കര: മാന്നാർ  കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി മുട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23),  തലവടി സ്വദേശി ശ്യാംകുമാർ ( 40 ) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെ കോയിക്കൽ ജംഗ്ഷന് തെക്കാണ്  അപകടം. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധീഷിൻ്റേയും  ശ്യാംകുമാറിൻ്റേയും ജീവൻ രക്ഷിക്കാനായില്ല. നവീൻ തീവ്രപരിചരണ വിഭാഗത്തിലാണ്.
രവീന്ദ്രനാണ് സുധീഷിന്റെ അച്ഛൻ. അമ്മ കുഞ്ഞുമോൾ. സഹോദരൻ:  രാഹുൽ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K