22 October, 2022 11:14:52 AM
ചെങ്ങന്നൂരിൽ 80 വയസുകാരിയെ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്ന ബന്ധു അറസ്റ്റിൽ
ചെങ്ങന്നൂർ: മുളക്കുഴയിൽ 80 വയസുകാരിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് മരിച്ചത്. മറിയാമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ബന്ധു റിൻജു സാം ആണ് കൃത്യം നിർവഹിച്ചതെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായി സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.