21 October, 2022 09:23:13 AM
മകനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി: സംഭവം പാലക്കാട് നെന്മാറയിൽ
പാലക്കാട്: പാലക്കാട്ട് മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. വിത്തനശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചു.