13 October, 2022 05:26:52 PM
ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 6 പേര്‍ വിഷക്കായ കഴിച്ചു; അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: കടക്കരപ്പള്ളിയിൽ ഒരു കുടുംബത്തിലെ 6 പേര്‍ വിഷക്കായ കഴിച്ചു. തൈക്കല്‍ പടിഞ്ഞാറെ വീട്ടില്‍ ജിജോ, ജിജോയുടെ അമ്മ കുട്ടമ്മ, അമ്മയുടെ ചേച്ചി തങ്കമ്മ, ഭാര്യ സുമ, മക്കളായ അനു, അമേയ എന്നിവരാണ് വിഷക്കായ കഴിച്ചത്. ചേര്‍ത്തല ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.