06 October, 2022 06:10:32 PM
പൊലീസുകാരന്‍റെ മോഷണം പോയ തോക്ക് യുവതിയുടെ ബാഗിൽ; മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ മോഷണം പോയ പൊലീസുകാരന്‍റെ തോക്ക് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാളായ യുവതിയുടെ ബാഗിൽനിന്നാണ് മോഷണം പോയ തോക്ക് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.