21 September, 2022 09:57:41 AM


മാരാരിക്കുളത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

 
                                     
ആലപ്പുഴ : മാരാരിക്കുളത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. ജോയി വലയിൽ, ജോസഫ് വാലയിൽ, ജാക്സൺ അരശ്ശർകടവിൽ, ജേക്കബ് വാലയിൽ, ടെൻസൺ ചിറയിൽ, ലോറൻസ് കളത്തിൽ, പൊന്നപ്പൻ താന്നിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചെട്ടികാട് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്ന് പുലർച്ചെ നാലിന് മത്സ്യബന്ധനത്തിന് പോയ വാലയിൽ എന്ന വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. വള്ളത്തിനും വലയ്ക്കും എഞ്ചിനും സാരമായ കേടുപാടുകൾ പറ്റി. ക്യാമറ,ബാറ്ററി, മറ്റ് ഉപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് ഇ.വി.രാജു ഈരേശ്ശേരിൽ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം പ്രസിഡൻ്റ് മേഴ്സി ജസ്റ്റിൻ, ആൻ്റണി കാരക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K