17 September, 2022 04:41:29 PM
രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു
ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം.
ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.