16 September, 2022 07:56:37 AM
ആലപ്പുഴയിൽ വഴിത്തര്‍ക്കം കലാശിച്ചത് കല്ലേറിലും സംഘട്ടനത്തിലും: ഓട്ടോ ഡ്രൈവർ മരിച്ചു
ആലപ്പുഴ: വഴിത്തർക്കത്തിനിടയുണ്ടായ കല്ലേറിലും സംഘട്ടനത്തിലും യുവാവിന് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര പാണംപറമ്പിൽ ദിലീപ് ഖാൻ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കുഴഞ്ഞു വീണ ദിലീപ് ഖാൻ മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. നേരത്തെ മുതലുള്ള തർക്കത്തിന്റെ തുടർച്ചയാണ് സംഘർഷം. ഓട്ടോ ഡ്രൈവറാണ് ദിലീപ് ഖാൻ.