10 September, 2022 10:21:19 AM
ആറന്മുള വള്ളംകളിയ്ക്ക് പോയ ചെന്നിത്തല പള്ളിയോടം മറിഞ്ഞു; വിദ്യാര്‍ഥിയെ കാണാതായി
ആറന്മുള: പള്ളിയോടം മറിഞ്ഞ് വിദ്യാർത്ഥിയെ കാണാതായി. ചെന്നിത്തല സ്വദേശി ആദിത്യനെയാണ് കാണാതായത്. ചെന്നിത്തല കരയുടെ പള്ളിയോടമാണ് ശക്തമായ ഒഴുക്കിൽപെട്ട് മറിഞ്ഞത്. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം.