09 September, 2022 10:10:56 PM


ആലപ്പുഴ സഹൃദയ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്‍റെ ഒന്നാം വാർഷികം



ആലപ്പുഴ: സഹൃദയ ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്‍റെ ഒന്നാം വാർഷികം ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ  ഉദ്ഘാടനം ചെയ്തു. എസ്എഎച്ച് ഡയലിസിസ് സെന്‍ററിന്‍റെ അമരക്കാരനായ ഡോ. വിനോദ് ചന്ദ്രന്‍റെ സാനിധ്യത്തിൽ രോഗികളും ബന്ധുമിത്രാദികളും ഡോക്ടര്‍മാരും മറ്റ് അധികൃതരുമായി ആശയങ്ങളും അനുഭവങ്ങളും സംശയങ്ങളും പങ്കുവെച്ചു. വാർഷികത്തിന്‍റെ ഭാഗമായി ഡ്യൂറോഫ്ളക്സ് ഫാമിലി സ്പോൺസർ ചെയ്ത 2000 രൂപ വില വരുന്ന ഡയലിസിസ് കിറ്റ് സൗജന്യമായി നൽകി. എല്ലാ രോഗികൾക്കും സൗജന്യ ഡയാലിസിസ് കൂപ്പണും നൽകി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K