04 September, 2022 11:44:38 AM
ചെങ്ങന്നൂർ മുളക്കുഴയില്‍ വാഹന അപകടം: സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ തടി ലോറിയുടെ പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് കയറി യുവാവ് മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഇടതുരുത്തി കല്ലറയ്ക്കല്‍ സിബി ദേവസി (35) ആണ് മരിച്ചത്. മുളക്കുഴ പെട്രോള്‍ പമ്പിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പന്തളത്ത് സുഹൃത്തിനെ കണ്ട ശേഷം തിരികെ വരുമ്പോഴാണ് അപകടമെന്ന് പറയുന്നു.
റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന തടി ലോറിയുടെ പുറകില്‍ പന്തളം ഭാഗത്തു നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് ഓടിച്ചു വന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരി കെ.എം ചെറിയാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.